KeralaLatest NewsNews

കവിയും ഗാനരചയിതാവുമായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ചു

കൊച്ചി : ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരണ്‍ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
വി.ആര്‍. ഗോപാപലകൃഷ്ണന്‍ സംവിധാനം ചെയ്ത കാഴ്ചയ്ക്കപ്പുറം ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്ല്യാണ ഉണ്ണികള്‍ എന്നിവയാണ് ഹിരണ്‍ തിരക്കഥയെഴുതിയ ചിത്രങ്ങള്‍.

വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ ഹിരണ്‍ ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി നിലയങ്ങളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഞ്ചേരി നിലയത്തിന്റെ അവതരരഗാനം രചിച്ചത് ഹിരണാണ്. കോഴിക്കോട് നിലയത്തിന്റെ ശ്രദ്ധേയമായ പരിപാടിയായ മൊഞ്ചും മൊഴിയുടെ രചനയും സംവിധാനവും ഹിരണായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button