ഏപ്രില്‍ 22 ഭൗമദിനമായി ലോകം ആചരിക്കുകയാണ്. ജലവും വൈദ്യുതിയും അടക്കമുള്ളവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭൗമദിനം ഓര്‍മ്മപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി, ജല ഉപഭോഗരാജ്യമാണ് യുണൈറ്റഡ് അറബ് എമിറൈറ്റ്‌സ്. യുഎഇ വിഷന്‍ 2021 ന്റെ ഭാഗമായി വിഭവങ്ങള്‍ പരമാവധി കാര്യക്ഷമമായി ഉപയോഗപ്പെടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കാനും വൈദ്യുതി ബില്‍ വന്‍തോതില്‍ കുറയ്ക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് ഡാന്‍ഫോസ് കമ്പനിയുടെ പ്രസിഡന്റ് ലെവന്റ് ടാസ്‌കിന്‍. എ.സി, റഫ്രിജറേഷന്‍, വെന്റിലേഷന്‍ തുടങ്ങി ഇല്ക്ട്രിക്കല്‍ ഉത്പന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡാന്‍ഫോസ്. ലെവന്റ് ടാസ്‌കിന്റെ വൈദ്യുതി ലാഭിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്.
എസിയുടെ തെര്‍മോസ്റ്റാറ്റ് ഉയര്‍ന്ന ടെമ്പറേച്ചറില്‍ സെറ്റു ചെയ്യുക
വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ എസി സൈക്ലിംഗ് ഷെഡ്യൂള്‍ ചെയ്തശേഷം പോയാല്‍ കറന്റ് ലാഭിക്കാം.
പ്രവര്‍ത്തിക്കുന്ന ബള്‍ബുകളും ടിവിയുമൊന്നും എസി യൂണിറ്റിന് അടുത്ത് വയ്ക്കരുത്. ഇത് എസിയെ കൂടുതല്‍ ജോലി ചെയ്യിപ്പിക്കും.
വീടുവിട്ട് പുറത്തുപോകുമ്പോള്‍ ലൈറ്റുകള്‍ അണയ്ക്കുന്ന കാര്യം വിട്ടുപോകരുത്.
വൈദ്യുതി ഉപയോഗം കുറച്ചുവേണ്ടിവരുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക.
ഫ്രിഡ്ജ് യഥാര്‍ത്ഥ ഊഷ്മാവില്‍ മാത്രം നിലനിര്‍ത്തുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് 1.5 മുതല്‍ 3.5 വരെ സെല്‍ഷ്യസും ഫ്രീസറിന് -18 സെല്‍ഷ്യസുമായി ക്രമീകരിക്കുക.
മൊബൈല്‍ ചാര്‍ജറടക്കം ചാര്‍ജ് ചെയ്യാന്‍ കുത്തുന്ന എല്ലാ ഉപകരണങ്ങളും ചാര്‍ജ് ആയാല്‍ ഉടന്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക.
മുഖം കഴുകുമ്പോള്‍ ടാപ്പ് തുറക്കുക. പല്ല് ബ്രഷ് ചെയ്യുന്ന നേരത്ത് ടാപ്പ് അടയ്ക്കാന്‍ മറക്കരുത്. ബ്രഷിംഗ് പൂര്‍ത്തിയായ ശേഷം വായ കഴുകാന്‍ മാത്രം മതി വെള്ളം.
ഭക്ഷണം പുറത്തേക്ക് വലിച്ച് എറിയരുത്. മണ്ണില്‍കിടന്ന് അഴുകുന്ന ഭക്ഷണം മീഥൈന്‍ ഉത്പാദനത്തിന് കാരണമാകും. ഭക്ഷണം വലിച്ചെറിയുന്നത് നിങ്ങളുടെ പോക്കറ്റ് ശോഷിക്കുന്നതിനും കാരണമാകും.
Post Your Comments