ആലപ്പുഴ: മദ്യവില്‍പ്പന ശാലകള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. മദ്യവില്‍പ്പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ, പാര്‍ട്ടി ഭരണത്തിലിരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് സ്്‌റ്റോപ്പ് മെമ്മോ പിന്‍വലിക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നിര്‍ദേശം.
യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയും സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാറ്റിസ്ഥാപിക്കപ്പെടുന്ന മദ്യശാലകള്‍ക്ക് പഞ്ചായത്തുകളും നഗരസഭകളും സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെതിരെയാണ് സിപിഎം നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.
സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കണമെങ്കില്‍ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കേണ്ടി വരും. പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ വികസന ഫണ്ട് നല്‍കുന്നത് മദ്യ വില്‍പനയിലൂടെ ലഭിക്കുന്ന പണം കൂടി ചേര്‍ത്താണ്. അത് വാങ്ങിയ ശേഷം വില്‍പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
Post Your Comments