ന്യൂഡല്‍ഹി: അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുപറഞ്ഞ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പിരിച്ചുവിട്ടു. ബിഎസ്എഫിന്റെ അന്തസിന് കോട്ടം വരുത്തിയെന്നു വിചാരണ കോടതിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു യാദവ്.
ജനുവരിയിലാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ യാദവ് പുറത്തുവിട്ടത്. സൈനികർക്കു ലഭിക്കുന്ന ഭക്ഷണം മുതിർന്ന സൈനികർ വകമാറ്റി വിൽപ്പന നടത്തുകയാണെന്നും യാദവ് ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് യാദവിനെ സൈനിക കോടതി വിചാരണ ചെയ്യാൻ തീരുമാനിച്ചത്.
Post Your Comments