
ലണ്ടനില്‍•ലണ്ടനില്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മദ്യരാജാവ് വിജയ് മല്യക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതി നടപടികള്‍ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മല്യക്ക് ജാമ്യം അനുവദിച്ചത്.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, അറസ്റ്റിനെക്കുറിച്ച് വിജയ് മല്യയുടെ പ്രതികരണവും പുറത്തുവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പതിവ് ആഘോഷം തുടങ്ങി. തന്നെ കൈമാറുന്നത് സംബന്ധിച്ച് കോടതി നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് മല്യ ട്വീറ്റ് ചെയ്തു.
Post Your Comments