ഒരു കൊട്ടാരം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതാ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും ചെറിയ കൊട്ടാരമിതാ വില്പനയ്ക്കൊരുങ്ങുന്നു.
വാർവിക്ക്ഷൈറിലെ ലോംഗ് കോംപ്റ്റണ് ഗ്രാമത്തിനടുത്തുള്ള ഈ കൊട്ടാരം 0.61 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. 4.68 കോടി രൂപയാണ് ഈ കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വെസ്റ്റണ്‍ പാർക്ക് എസ്റ്റേറ്റിന്റെ ഗേറ്റ് ഹൗസായിരുന്ന ഈ കൊട്ടാരം രൂപകല്പന ചെയ്തത് എഡ്വേർഡ് ബ്ലോറാണ്.
ഇതിന് മനോഹരമായൊരു പൂന്തോട്ടവും കോട്ടയും നീന്തൽക്കുളവുമുണ്ട്. മഞ്ഞുകാലങ്ങളിൽ തീ കായാനായി വിക്ടോറിയൻ മാതൃകയിൽ ഒരിടവും ഇവിടെ കാണാം. ആവശ്യത്തിന് വായുവും വെളിച്ചവും കടക്കുന്ന രീതിയിലാണ് ഒരോ മുറിയും ഒരുക്കിയിരിക്കുന്നത്.
Post Your Comments