അബുദാബി : യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് തിരിച്ചടി. പണം അയക്കുന്നതിന് തിരിച്ചടിയായിരിക്കുന്നതിന് കാരണമായത് മണി എക്‌സേചേഞ്ചിംഗ് സെന്ററുകളുടെ നടപടിയാണ്. മണി എക്‌സ്‌ചേഞ്ചുകള്‍ മുഖേന നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ എക്‌സ്‌ചേഞ്ചിംഗ് സെന്ററുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. ശനിയാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ ഈടാക്കുന്ന പുതിയ നിരക്ക് അനുസരിച്ച് ആയിരം ദിര്‍ഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും ഇനിമുതല്‍ 22 ദിര്‍ഹം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കണം. ഇപ്പോള്‍ ഇത് 20 ദിര്‍ഹമാണ്. ആയിരം ദിര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് 16 ദിര്‍ഹം ആയിരിക്കും സേവന നിരക്ക്. മുന്‍പ് ഇത് 15 ദിര്‍ഹമായിരുന്നു. എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് നേരിയ തോതിലുള്ള നിരക്ക് വര്‍ധന കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു.
2014ല്‍ ആണ് ഇതിനു മുമ്പ് സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചത്. വിദേശ വിനിമയ നിരക്ക് സെന്ററുകളുടെ സംഘടനയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് ആണ് വിനിമയ നിരക്ക് വര്‍ധനയെ കുറിച്ച് തീരുമാനം എടുത്തത്.
Post Your Comments