![](/wp-content/uploads/2017/04/ADMIN-ARREST-1.jpg)
മോസ്കോ : മെട്രോ സ്ഫോടനം ആസൂത്രകൻ പിടിയിൽ. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെ ഭൂഗർഭ ട്രെയിനിൽ സ്ഫോടനം നടത്തിയ ചാവേറിനെ സഹായിച്ച അബ്റോർ അസിമോവ്(27) എന്നയാളാണ് അറസ്റ്റിലായത്. ഭൂഗർഭ ട്രെയിനിൽ ഉണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനം നടത്തിയ കിർഗിസ്ഥാൻകാരനായ അക്ബാർ ജോൻ ജാലിലോവിന് അസിമോവ് പരിശീലനം നൽകിയിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും രണ്ടു സ്മാർട്ട് ഫോണും പിടികൂടിയിട്ടുണ്ട്. മധ്യേഷ്യക്കാരനായ ഇയാളെ ഒഡിന്‍റ്സോവോയിൽ നിന്നാണ് പിടികൂടിയത്.
Post Your Comments