KeralaLatest NewsNewsIndia

ചട്ട ലംഘനം- കേരള ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

 

ന്യൂ​ഡ​ൽ​ഹി:അ​ർ​ഹ​ത​യി​ല്ലാ​ത്ത ആ​ളു​ക​ളെ ജി​ല്ല, സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സു​പ്രീം കോ​ട​തി കേ​ര​ളാ ഹൈ​ക്കോ​ട​തി​ക്കു നോ​ട്ടീ​സ് അ​യ​ച്ചു.ഉ​ന്ന​ത നീ​തി​പീ​ഠ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ൾ ലം​ഘിക്കാൻ പാടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.സെ​ല​ക്ഷ​ൻ പ്ര​ക്രി​യ​യി​ൽ എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും വാ​ചാ പ​രീ​ക്ഷ​യ്ക്കും കൂ​ടി ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.

പക്ഷെ , ഇ​തു മ​റി​ക​ട​ന്ന് വാ​ചാ പ​രീ​ക്ഷ​യ്ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​കൊ​ണ്ടു​ള്ള നി​ബ​ന്ധ​ന ഹൈ​ക്കോ​ട​തി ത​ന്നെ ഏർപ്പെടുത്തിയതായി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാദിച്ചു. ജ​സ്റ്റീ​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ. ഭാ​നു​മ​തി എ​ന്നിവരാന് കേരള ഹൈ കോടതിക്ക് നോട്ടീസ് അയച്ചത്. ഇതേ കേസ് ഹൈക്കോടതിയിൽ പരിഗണിക്കുന്നുണ്ടെങ്കിൽ ഹർജ്ജി ഹൈക്കോടതിയിലേക്ക് മടക്കി അയക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button