ഉത്തര്‍പ്രദേശില്‍ വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ മൗഗ്ലി പെൺകുട്ടിയെ തേടി അവകാശികളെത്തി. പെണ്‍കുട്ടി ‘മൗഗ്ലിഗേള്‍’ അല്ലെന്നും കഴിഞ്ഞ വര്‍ഷം കാണാതായ തങ്ങളുടെ മകളാണെന്നും അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളാണ് രംഗത്തെത്തിയിരിക്കുന്നത്. 45 വയസ്സുകാരനായ റംസാന്‍ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പൊലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതിനാൽ കുട്ടിയുടെ പോസ്റ്റർ പല സ്ഥലങ്ങളിലും പതിപ്പിച്ചതായും ഇവർ വ്യക്തമാക്കുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവള്‍ക്ക് എട്ടുവയസ്സല്ല, 10 വയസ്സുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.ഡിഎൻഎ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കി. ദമ്പതികളെ കണ്ടിട്ടും കുട്ടി തിരിച്ചറിയാത്തതിനെ തുടര്‍ന്ന് യഥാര്‍ഥ അവകാശികള്‍ ആണോ എന്ന് ചൈല്‍ഡ് ഹോം അധികൃതര്‍ക്ക് സംശയത്തിലാണ്. അലിസ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയാണെന്നും അവൾക്ക് വേണ്ടി മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് കാണാതാകുന്നതെന്നും എങ്ങനെ വനത്തിലെത്തിയെന്നും അറിയില്ലെന്നും ദമ്പതികള്‍ പറയുന്നു.
Post Your Comments