ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം കുറച്ചു സാമ്പത്തിക മാന്ദ്യം ഉണ്ടായെങ്കിലും രാജ്യം ഈ സാമ്പത്തിക വര്‍ഷം 7.2% വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.കൂടാതെ 2019 – ഓടുകൂടി ഇന്ത്യ 7.7% വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജി എസ് റ്റി നടപ്പിലാക്കുന്നതാണ് ഇതിന്റെ കാരണമായി ലോകബാങ്ക് പറയുന്നത്.
ജി.ഡി.പി വളര്‍ച്ചാനിരക്ക് 6.7 ശതമാനത്തില്‍ നിന്നും 2017ല്‍ 6.8 ശതമാനമായും 2018ല്‍ 7.1 ശതമാനമായും ഉയരുമെന്നാണ് റിപ്പോർട്ട്.രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ നേട്ടം ജി എസ് റ്റി നടപ്പാക്കുന്നത് മൂലം ഉണ്ടാവുമെന്നും ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിൽ തന്നെ ദക്ഷിണേഷ്യയിലായിരിക്കും വളര്‍ച്ച കൂടുതല്‍ പ്രകടമാകുക എന്നും റിപ്പോർട്ട് പറയുന്നു.
Post Your Comments