ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും.
എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കട്യാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വിചാരണ നേരിടണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. നേരത്തെ ഇവരെ കീഴ്‌കോടതികള്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഗൂഢാലോചന കുറ്റത്തില്‍ നിന്ന് റായ്ബറേലിയിലെ കോടതിയാണ് ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ കേസ് അന്വേഷിച്ച സി.ബി.െഎ സംഘം കോടതിയില്‍ നിലാപാടെടുത്തിരുന്നു. സാങ്കേതിക കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇവരെ കുറ്റവിമുക്തരാക്കാന്‍ സാധ്യമല്ലെന്ന് കേസ് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമായിരുന്നു.
ബാബറി മസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്കെതിരായ കേസുകളില്‍ കീഴ്‌കോടതികളില്‍ വാദം തുടരുകയാണ്. അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ പള്ളി പൊളിക്കുന്നതിന് പൊതുയോഗത്തില്‍ അഹ്വാനം നല്‍കിയിരുന്നെന്നാണ് സി.ബി.െഎ കുറ്റപത്രത്തിലുള്ളത്. ഇതാണ് ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ കാരണം.
Post Your Comments