Latest NewsIndia

ഡല്‍ഹി കേരളാ ഹൗസില്‍ വിഎസിന് അവഗണന: വിഎസിന് മുറി നല്‍കിയില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌കരണ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് ഡല്‍ഹി കേരളഹൗസില്‍ മുറി നിഷേധിച്ചു. സി.പി.എം കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു വിഎസ്.

വിഎസിന്റെ പതിവ് 204-ാം നമ്പര്‍ മുറി നല്‍കുന്നതിലാണ് കേരളാഹൗസ് അധികൃതര്‍ വീഴ്ച കാട്ടിയത്. പകരം മറ്റൊരു റൂമാണ് വിഎസിന് നല്‍കിയത്. 204-ാം നമ്പര്‍ റൂം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് നല്‍കിയിരിക്കുകയായിരുന്നു.

പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും തനിക്ക് പതിവ് റൂം നല്‍കാത്തതില്‍ വിഎസ് പ്രതിഷേധിച്ചു. പിന്നീട് അധികൃതര്‍ ഇടപെട്ട് 204-ാം നമ്പര്‍ തന്നെ വിഎസിന് നല്‍കിയൈന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button