ന്യൂഡല്‍ഹി : യാത്രക്കാരുടെ മോശം പെരുമാറ്റംകൊണ്ട് വിമാനം വൈകിയാല്‍ ഇനി കനത്ത പിഴ. യാത്രക്കാരുടെ മോശം പെരുമാറ്റംകൊണ്ട് വിമാനം വൈകിയാല്‍ 15 ലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഒരു മണിക്കൂര്‍വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍വരെ വൈകിയാല്‍ 10 ലക്ഷം രൂപയും അതിന് മുകളില്‍ വൈകിയാല്‍ 15 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്ര വൈകിപ്പിച്ചതിനുള്ള പോലീസ് കേസിന് പുറമെയാണിത്. വിവിഐപികളുടെയും മറ്റു ചില യാത്രികരുടെയും മോശം പെരുമാറ്റം ആവര്‍ത്തിക്കുന്നത് കണക്കിലെടുത്താണ് എയര്‍ ഇന്ത്യ തീരുമാനത്തിലെത്തിയത്. കഴിഞ്ഞമാസം ശിവസേന എംപി രവീന്ദ്ര ഗയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത് വിവാദത്തിലായിരുന്നു.
Post Your Comments