ന്യൂഡൽഹി: എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി വന്ന വാനിന്റെ വാതിൽ അടയ്ക്കാൻ മറന്നത് മൂലം വാനിൽ ഇരുന്ന പണപ്പെട്ടിയുമായി പിറകെ വന്ന ബൈക്ക് യാത്രികർ കടന്നുകളഞ്ഞു. ഡൽഹിയിലെ രജീന്ദർ നഗറിലാണ് സംഭവം. 26.17 ലക്ഷം രൂപയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ ജീവനക്കാരുടെ പങ്കും പരിശോധിക്കുന്നുണ്ട്. ജീവനക്കാർ മനഃപൂർവം വാതിൽ തുറന്നിട്ടതാണോ എന്നാണ് പരിശോധിക്കുന്നത്. പണത്തിന്റെ സൂക്ഷിപ്പുകാരനായ ജിതേന്ദര്‍ സിംഗ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരായ മൊഹദ് നദീമും ഗൗരവും വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്നു. ഈ സമയമാണ് ബൈക്കിലെത്തിയ മൂവർ സംഘം പണം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. മോഷണം നടന്നശേഷമാണ് വിവരം ശ്രദ്ധയില്‍പെട്ടതെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
Post Your Comments