ഓഹിയോ : യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി. ഓഹിയോവില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒരു സ്ത്രീയ്ക്കു നേരെ കൊലയാളി തോക്കുമായി ദേഷ്യത്തില്‍ അലറി വിളിച്ച് പാഞ്ഞടുക്കുയും അവരെ വെടിവെയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ ലൈവായി പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് ലൈവായി ഈ വീഡിയോ കണ്ടത്.
ക്ലെവ്ലാന്ഡ് പൊലീസ് കൊലയാളിയെ തിരിച്ചറിഞ്ഞു. കൊല നടത്തിയത് ഓഹിയോകാരനായ സ്റ്റീവ് സ്റ്റീഫന്‍സ് എന്ന യുവാവ് ആണെന്ന് ക്ലെവ് ലാന്‍ഡ് പൊലീസ് സാക്ഷ്യപ്പെടുത്തി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
സംഭവം നടക്കുമ്പോള്‍ അതുവഴി വന്ന 74 കാരനായ റോബര്‍ട്ട് ഗുഡ്വിന് കൊലപാതകത്തിനിരയായ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലപാതകം ലൈവായി ചിത്രീകരിച്ചത് സ്റ്റീഫന്റെ കാറിനുള്ളില്‍ വെച്ചാണെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
അതേസമയം ക്ലെവര്‍ ലാന്‍ഡ് മേയര്‍ സ്റ്റീഫനെ ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്നും എന്തിനാണ് അയാള്‍ ഇത് ചെയ്തതെന്ന് കൊലയാളിയോട് ചോദിച്ചറിയാന്‍ നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ താന്‍ നിരവധി സ്ത്രീതളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പ്രചരിപ്പിച്ചിരുന്നെന്നും കൊലയാളിയായ സ്റ്റീഫന്‍ പറഞ്ഞെങ്കിലും ഇതിന് മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചിച്ചില്ല.
ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യം ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
Post Your Comments