Latest NewsGulf

പുതിയ വീസാ നയങ്ങള്‍: ദുബായില്‍ ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധന

ദുബായ്: യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വീസാ നയങ്ങള്‍ ദുബായിലെ ഹോട്ടല്‍ ഉടമകള്‍ക്ക് ഉപകാരപ്രദമാകുന്നു. മറ്റൊന്നുമല്ല, ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ്, റഷ്യന്‍ സന്ദര്‍ശകര്‍ക്കായി ഓണ്‍ അറൈവല്‍ വീസ അനുവദിച്ചിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. ഇത് ദുബായിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിനോടകം ഹോട്ടലുകളൊക്കെ മുഴുവന്‍ ബുക്കായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.7 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കൈയില്‍ ഒതുങ്ങുന്ന ഇടത്തരം ഹോട്ടലുകളിലെ റൂമുകളൊക്കെ നിറഞ്ഞു കഴിഞ്ഞു. ആഢംബര ഹോട്ടലുകളില്‍ 0.7 ശതമാനം വര്‍ദ്ധവുണ്ടായിട്ടുണ്ട്.

രാത്രി മാത്രമുള്ള ബുക്കിങിന് കുറഞ്ഞത് Dh795 ആണ് ഈടാക്കുന്നത്. ഓരോ റൂം അനുസരിച്ചായിരിക്കും വില. ടൂറിസ്റ്റുകള്‍ക്ക് അനുയോജ്യമായ റൂമുകള്‍ ദുബായില്‍ ലഭ്യമാണ്. അവര്‍ക്ക് ആകര്‍ഷകമായ പുതിയ പദ്ധതികളും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button