അമേരിക്കന്‍ നടനും തിരക്കഥാകൃത്തുമായ ജേസന്‍ സെഗലിന്റെ ആരാധകനായ നോവ മലോനിയെന്ന ചെറുപ്പക്കാരൻ താരത്തോടുള്ള ആരാധന മൂത്ത് യുവാവ് ദിവസവും കഴിക്കുന്നത് നടന്റെ ഫോട്ടോയാണ്. സെഗലിന്റെ ചിത്രം കഴിക്കുന്നത് നോവ മലോനി വീഡിയോയിലാക്കി യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെഗല്‍ ഇക്കാര്യം അറിയുന്നത് വരെ ഈ പ്രവര്‍ത്തി തുടരുമെന്നും അദ്ദേഹം അറിഞ്ഞിട്ട് തന്റെ ചിത്രവും ഇതുപോലെ കഴിക്കണമെന്നാണ് ആഗ്രഹമെന്നും നോവ മലോനി പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മലോനി ഈ ഭ്രാന്തൻ രീതി തുടങ്ങിവെച്ചത്. എ ഫോര്‍ സൈസില്‍ സെഗലിന്റെ ചിത്രത്തിന്റെ പ്രിന്റ് എടുത്ത ശേഷമാണ് ഇയാള്‍ കഴിക്കുന്നത്. ഒരു തവണ ബിയറിൽ മുക്കി ചിത്രം കഴിക്കുന്നതിനിടെ മലോനിയുടെ തൊണ്ടയിൽ കുടുങ്ങുകയുണ്ടായി. ഒടുവില്‍ ഛര്‍ദ്ദിച്ച് കളഞ്ഞാണ് ജീവന്‍ തിരിച്ചു പിടിച്ചത്.
Post Your Comments