ന്യൂഡല്‍ഹി: ബന്ധുനിയമനം വീണ്ടും വിവാദത്തിലേക്ക്. ബന്ധു നിയമനത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കും വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോ അറിയിച്ചു. ഇരുവരെയും കൃത്യമായ വിശദീകരണം നല്‍കാന്‍ പിബി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം കേട്ടശേഷം ഇരുവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകും.
അതേസമയം, സംഭവം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്നും സൂചനയുണ്ട്. ബന്ധുനിയമനത്തില്‍ ജയരാജന് തെറ്റുപറ്റിയെന്നത് തെളിഞ്ഞതാണ്. ഈ റിപ്പോര്‍ട്ട് പാര്‍ട്ടിഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നു. ഇതില്‍ ചര്‍ച്ച നടന്നശേഷമാണ് ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കാണ്. ബന്ധുനിയമനത്തില്‍ ജയരാജന്റെ നടപടിക്കെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments