
ദുബായ്•ദുബായില്‍ നടുറോഡില്‍ കാര്‍ കത്തിയമര്‍ന്നു. അല്‍ വാസല്‍ റോഡില്‍ അല്‍-മനാരയ്ക്കും ജുമൈറ ഇന്റര്‍സെക്ഷനും ഇടയിലാണ് സംഭവം. ഡ്രൈവര്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ച ശേഷം കാര്‍ റോഡില്‍ നിന്ന് മാറ്റുന്നത് വരെ പോലീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
Post Your Comments