ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ത്യക്കാരന് അബുദാബിയില്‍ മരിച്ചു. 70 വയസ്സായിരുന്നു. 23 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നയാളാണ് ജി ബെന്‍സിഗര്‍. ഓഫീസ് മുറിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകുന്നേരം 5.30 ഓടെയാണ് സംഭവമെന്ന് ഓഫീസ് സുഹൃത്ത് പറയുന്നു.
പെട്ടെന്ന് തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും ബെന്‍സിഗറിനെ രക്ഷിക്കാനായില്ല. 40 വര്‍ഷത്തോളമായി ബെന്‍സിഗര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. കൊല്ലം സ്വദേശിയാണ് ബെന്‍സിഗര്‍. മെക്കാനിക്കല്‍ ഡിവിഷനിലെ മാനേജര്‍ ആയിരുന്നു ബെന്‍സിഗര്‍.
മൃതദേഹം ഷെയ്ക്ക് ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.
Post Your Comments