ദുബായ്•യുവതിയെ ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച രണ്ട് പ്രവാസിയ്ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഫെഡറല്‍ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏഷ്യക്കാരായ യുവാക്കള്‍ യുവതിയെ യു.എ.ഇയില്‍ എത്തിച്ചത്. തുടര്‍ന്ന് അജ്മാനിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ പൂട്ടിയിട്ട ഇവര്‍ നിരവധി പുരുഷന്മാരില്‍ നിന്നും പണം വാങ്ങിയ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
പ്രതികള്‍ തെരുവില്‍ നിന്നാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഇവരില്‍ നിന്നും പണം വാങ്ങിയ ശേഷം യുവതിയുടെ അടുത്ത് ലൈംഗിക ബന്ധത്തിനായി എത്തിക്കുകയായിരുന്നു പതിവ്. ചില അവസരങ്ങളില്‍ ഹോട്ടലുകളില്‍ എത്തിച്ചും യുവതിയെ നിരവധി പുരുഷന്മാര്‍ക്ക് ഇവര്‍ കാഴ്ച വച്ചിരുന്നു.
പ്രതികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും വേശ്യാവൃത്തി തുടര്‍ന്നില്ലെങ്കില്‍ നാട്ടിലെ കുടുംബത്തിന് അപായമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പ്രോസിക്യൂഷനോട് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് ശേഷം പ്രതികളുടെ തടങ്കലില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട യുവതി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
മനുഷ്യക്കടത്ത്, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. പ്രതികളുടെ ആക്രമണത്തില്‍ യുവതിയുടെ വലത് മുട്ട് തകര്‍ന്നിരുന്നു. എന്നാല്‍ പ്രതികള്‍ ആരോപണം നിഷേധിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഫാസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയും അപ്പീല്‍ കോടതിയും പത്തുവര്‍ഷം തടവ് വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ പരമോന്നത കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികളുടെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി കീഴ്ക്കോടതികളുടെ വിധി ശരിവയ്ക്കുകയായിരുന്നു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Post Your Comments