India

ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളെ കുറിച്ച് സുരക്ഷ സേന പറയുന്നത്

ശ്രീനഗര്‍ : ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക അറിയിച്ച് സുരക്ഷാ സേന. ഭീകരസംഘടനകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ മാര്‍ച്ച് വരെ 250 ഓളം കാശ്മീരി യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതിനെതിരെ എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാ സേന ആവശ്യപ്പെട്ടു.

ദക്ഷിണ കശ്മീരില്‍ സ്ഥിതി ഏറ്റവും മോശം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് സൈനിക നടപടിയിലൂടെ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനു പിന്നാലെയാണ് യുവാക്കള്‍ കൂടുതലായി സുരക്ഷാസേനയ്‌ക്കെതിരെ രംഗത്തെത്തുന്നത്. കശ്മീരില്‍ പ്രശ്‌നങ്ങള്‍ തുടരണമെന്നാണ് ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍നിന്നു ലഭിച്ചിരിക്കുന്ന നിര്‍ദേശം. കശ്മീരില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button