Latest NewsIndiaNews

ശശികലയുടെ സഹോദര പുത്രന്‍ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ: അണ്ണാഡി.എം.കെ അമ്മാ ജനറല്‍സെക്രട്ടറി ശശികലാ നടരാജെന്‍റ അടുത്ത ബന്ധു ടി.വി മഹാദേവന്‍ ( 47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണത്ത് ക്ഷേത്ര ദര്‍ശനനത്തിനിടെയാണ് കുഴഞ്ഞു വീണത്. ശശികലയുടെ മൂത്ത സഹോദരന്‍ പേരതനായ ഡോ. വിനോദഗെന്‍റ മകനാണ്. ഹൃദയാഘാതമാണ് മരണ കാരണം.

തിരുവിതെമരുതൂറിലെ മഹാലിംഗേശ്വര സ്വാമതി ക്ഷേത്ര ദര്‍ശനത്തിനിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ജയലളിതാ പേരവൈ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2011ല്‍ ശശികലക്കൊപ്പം അണ്ണാഡി.എം.കെയില്‍ നിന്ന് പുറത്താക്കിയവരില്‍ മഹാദേവനും ഉള്‍പ്പെടും.

തഞ്ചാവൂരിലെ പരൈസുതം നഗറിലെ വീട്ടില്‍ എത്തിച്ച മൃതദേഹത്തില്‍ നിരവധി അണ്ണാഡി.എം.കെപ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാൻ ബന്ധുകൂടിയായ ദിനകരന്‍ എത്തി. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും മറ്റ് മരന്തിമാരും ചടങ്ങുകളില്‍ പെങ്കടുക്കാന്‍ സാധ്യതയുണ്ട്. പിതാവ് സ്ഥാപിച്ച തഞ്ചാവൂര്‍ മെഡിക്കല്‍െസന്‍റര്‍ മാനേജിങ് ഡയറക്ടറാണ് മഹാദേവന്‍.ഭാര്യ : എം. ചിത്രാ ദേവി. മക്കള്‍: ഹൃതിക , സുഭാഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button