ന്യൂ ഡൽഹി : മറ്റൊരു പ്രതിഷേധ മുഖവുമായി തമിഴ്നാട് കര്‍ഷകസമരം. ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ചാണ് തമിഴ്നാട് കര്‍ഷകർ ഇത്തവണ രംഗത്തെത്തിയത്. കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യചെയ്ത കര്‍ഷകരുടെ, വിധവവമാരുടെ വേദനയും ദുരവസ്ഥയും മുന്‍നിര്‍ത്തിയാണ് ഒരു കൂട്ടം കര്‍ഷകര്‍ തമിഴ്നാട് സംസ്കാരമനുസരിച്ച് വിവാഹബന്ധത്തിന്റെ പ്രതീകമായ മംഗല്‍സൂത്ര മുറിച്ച് പ്രതിഷേധിച്ചത്.
തമിഴ്നാട്ടില്‍ കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കരും കേന്ദ്രസര്‍ക്കാരും യാതൊരുവിധ സഹായങ്ങളും നല്‍കുന്നില്ലെന്ന് പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി ഡല്‍ഹി ജന്ദര്‍ മന്തറില്‍ കർഷക സമരം തുടരുകായാണ്.
Post Your Comments