ദുബായ് : ഡ്രൈവിംഗ് ലൈസന്‍സ് നിയമം പരിഷ്‌കരിയ്ക്കാനൊരുങ്ങി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സയ്ഫ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. 1995 ലെ ട്രാഫിക്ക് നിയമമാണ് രാജകുമാരന്‍ പരിഷ്‌ക്കരിയ്ക്കാനൊരുങ്ങുന്നത്.
ഈ നിയമപ്രകാരം സ്വദേശികള്‍ക്ക് ഒരോ പത്ത് വര്‍ഷം കൂടുമ്പോഴും പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്നാണ് നിയമം. മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കണമെങ്കില്‍ അതിന്റെ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
വൈദ്യുത സ്‌കൂട്ടര്‍, ട്രൈസൈക്കിള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. ശരിയായ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമാണ് മരുഭൂമിയില്‍ വൈദ്യുത സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്നും പുതുതായി പരിഷ്‌കരിച്ച നിയമത്തില്‍ പറയുന്നു.
Post Your Comments