Latest NewsGulf

ഡിയോഡ്രന്റുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? ദുബായ് മുനിസിപ്പാലിറ്റി വിശദീകരിക്കുന്നു

ദുബായ്•ഡിയോഡ്രന്റുകള്‍ ക്യാന്‍സറിന് കാരണമകുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്.

ഡിയോഡ്രന്റുകളില്‍ ഉപയോഗിക്കുന്ന അലുമിനിയം മിശ്രിതങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം സ്ഥിരീകരിക്കുന്ന വ്യക്തമായ ശാസ്തീയ പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മേല്‍പ്പറയുന്ന കാരണങ്ങള്‍ ഇതുവരെ അജ്ഞാതവും അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപങ്ങള്‍ പഠനം നടത്തിവരുന്നവയുമാണ്.

ദുബായ് മുനിസിപ്പാലിറ്റി , ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും അവ നിലവിലെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button