
ആഗ്ര: ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വധഭീഷണി. ബജംറംഗ് ദള്‍ നേതാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം ഫറൂഖ് അബ്ദുള്ള വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വധഭീഷണി എത്തിയത്. കശ്മീരിലെ കലാപകാരികളെ അനുകൂലിച്ച അബ്ദുള്ള ദേശദ്രോഹിയാണെന്ന് ബജ്റംഗ് ദളിന്റെ ഗോ രക്ഷാ വിഭാഗം നേതാാവ് പരാശര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫറൂഖ് അബ്ദുള്ള അക്രമികളെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്.
ഇത് രാജ്യദ്രോഹമാണ്. എന്ത് വിലകൊടുത്തും ഇത് തടയണമെന്നും പരാശര്‍ വ്യക്തമാക്കി. ശ്രീനഗറിലെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.
Post Your Comments