Latest NewsNewsGulf

കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ദുബായ്: കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ 4 വർഷത്തെ പഠനത്തെ മുൻനിർത്തിയാണ് ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. അപകട മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കർശന വ്യവസ്ഥയുമായി ട്രാഫിക് നിയമം പരിഷ്കരിക്കാൻ തീരുമാനിച്ചത്.

കുട്ടികളുടെ സുരക്ഷയെ മുന്‍ നിറുത്തിയാണ് നിലവിലെ ട്രാഫിക് നിയമ ത്തില്‍ ഭേദഗതി വരുത്തുന്നത്
എന്നറിയുന്നു. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് വാഹനങ്ങളില്‍ പ്രത്യേക സീറ്റുകള്‍ ഉണ്ടെന്നു ഉറപ്പാക്കുക എന്നതാണ് നിയമ ത്തിലെ പ്രധാന ഭേദഗതി. ഈ നിയമം ലംഘി ക്കുന്നവർക്ക് 400 ദിർഹം പിഴ നല്‍കും. മൂന്നു മാസത്തെ സമയ പരിധിയാണ് നിയമം നടപ്പിലാക്കുവാന്‍ അനുവദിച്ചിരിക്കുന്നത്.

പുതിയ നിയമഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാനും വാഹന അപകടങ്ങൾ നിയന്ത്രിക്കുവാനും ബോധവല്‍ക്കരണ ക്യാംപുകളും ഗതാഗത വകുപ്പ് ഒരുക്കും.

വിവിധ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ആയിരിക്കും ക്യാംപെയിനുകള്‍ നടത്തുക. ട്രാഫിക് നിയമഭേദഗതിയുടെ വിശദവിവരങ്ങൾ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയം പുറത്തുവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button