NewsGulf

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തം : മലയാളി ഉൾപ്പെടെ രണ്ട് മരണം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളി ഉൾപ്പെടെ രണ്ട് മരണം. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ദീപന്‍ ബാലകൃഷ്ണന്‍(26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ എന്നിവരാണ് മരിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇവർ.

അല്‍ അറൂബാ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അവധി ആയിരുന്നതിനാൽ പല വീട്ടുകാരും പുറത്തായിരുന്നത് വൻ അപകടം ഒഴിവാക്കി. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്റര്‍ വഴിയാണ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button