ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി. മീററ്റ് ലഖ്നൌ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികള്‍ ആണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ഒരു മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ പാളംതെറ്റലാണ് ഇത്. മാര്‍ച്ച് 30ന് യുപിയിലെ കുല്‍പഹാറിനും മഹോബയ്ക്കുമിടയില്‍ മഹാകോശല്‍ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളംതെറ്റിയിരുന്നു.
Post Your Comments