സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരോ വ്യക്തിയോടും അത് അത്രമാത്രം അടുത്തിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഒട്ടേറെ ഗുണം നല്‍കുന്നുണ്ടെങ്കിലും പല ദോഷങ്ങളും ഇതുമൂലം ഉണ്ടാകുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വ്യക്തിപരമായും, സാമൂഹികപരമായും പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജോലിസ്ഥലത്തും സ്മാര്‍ട്ട്‌ഫോണ്‍ പ്രശ്‌നക്കാരന്‍ തന്നെയാണ്. സ്മാര്‍ട്ട്‌ഫോണിനോടുള്ള ആസക്തി, അടുപ്പം പല രോഗങ്ങളും ഉണ്ടാക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിഷാദം, സാമൂഹിക ഒറ്റപ്പെടല്‍, സാമൂഹിക ഉത്കണ്ഠ, പേടി, ആത്മാഭിമാനം ചോര്‍ന്നു പോകുക എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ടൂള്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ആസക്തി നാഡീകോശത്തെ ബാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചാറ്റിങ്, വീഡിയോ ഗെയിം, ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി, വിവരങ്ങള്‍ എന്തിന് ഷോപ്പിങിനുപോലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.
182 കോളേജ് വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. പഠനം നടത്തിയവരില്‍ മുഴുവന്‍ പേരും ദിവസേന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്.
Post Your Comments