KeralaLatest NewsNews

വരന്‍ ഹിന്ദു, വധു ക്രിസ്ത്യന്‍, വിവാഹ നടത്തിയത് മുസ്ലിം കുടുംബം

ഓച്ചിറ•ക്രിസ്ത്യന്‍ യുവതിയ്ക്ക് വരാനായി ഹിന്ദു യുവാവ്, വിവാഹം നടത്തിക്കൊടുത്തത് മുസ്ലിം കുടുംബം. ക്രിസ്ത്യന്‍ യുവതിയായ രമ്യയുടേയും ഹിന്ദു യുവാവായ ബിജുവിന്റെയും വിവാഹമാണ് അഹമ്മദ് കുഞ്ഞും കുടുംബവും ചേര്‍ന്ന് നടത്തിയത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

വളരെ നേരത്തെ അമ്മയും അച്ഛനും നഷ്ടപ്പെട്ട കൊല്ലം തങ്കശേരി സ്വദേശി രമ്യയെ ഏറെക്കാലമായി സംരക്ഷിക്കുന്നത് ഓച്ചിറ സ്വദേശികളായ അഹമ്മദ് കുഞ്ഞ്- ജമീലാ ദമ്പതികളായിരുന്നു. വിവാഹപ്രായം എത്തിയതോടെ കുടുംബം വിവാഹാലോചനകളും തുടങ്ങി. അങ്ങനെയാണ് രമ്യയെ ജീവിത സഖിയാക്കാന്‍ ഹിന്ദു യുവാവായ ആനയടി സ്വദേശി ബിജു തയ്യാറാകുന്നത്.

ബുധനാഴ്ച രാവിലെ 11ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വച്ച് ബിജു രമ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അഹമ്മദ് കുഞ്ഞു തന്നെയാണ് രമ്യയെ കൈപിടിച്ച് വരന് നല്‍കിയത്. വധൂവരന്‍മാര്‍ക്ക് ആശംസകളുമായി ജാതിമതഭേദമന്യേ നാട്ടുകാരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button