ഷാര്‍ജ•52 കാരനായ ഇന്ത്യന്‍ പ്രവാസിയെ കുടുംബ അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ വ്യാവസായിക ഏരിയ-2 ലെ അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ഒരാള്‍ തൂങ്ങിമരിച്ചതായി പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ 8 മണിക്ക് തന്നെ മരിച്ചിരുന്നതായി കണ്ടെത്തി. ഇദ്ദേഹം മുറിയില്‍ ഉറങ്ങുകയാന്നെന്നാണ് കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെയും മറ്റു ചിലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments