കണ്ണൂര്‍ : അഴിമതി രഹിത ഭരണത്തിന് തുടക്കം കുറിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്ന് സി.പി,എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ നിരാശരാക്കുന്ന ഒരു നടപടിയും സര്‍ക്കാരില്‍ നിന്ന് ഉണ്ടായികൂടാ. എല്‍ ഡി എഫ് ഒന്നിച്ചു മുന്നോട്ടു പോകണം . ജനാഭിലാഷത്തിന്റെ ഫലാമാണ് എല്‍ ഡി എഫ് സര്‍ക്കാരെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് എതിരായി ചില ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു വെന്നും കോടിയേരി വിമര്‍ശിച്ചു. എല്‍ ഡി എഫ് ശിഥിലമാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുവെന്നും കോടിയേരി. ഇടതു നേതാകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കോടിയേരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപിടിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് .
കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ശ്രമിക്കണം. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ തുറന്നു പറയാമെന്നും തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നും കോടിയേരി കൂട്ടിചേര്‍ത്തു. യു എ പി എ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഉണ്ട്. നിയമത്തെ സിപിഎം എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ യു എ പി എ യ്ക്ക് ഇരയായിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി അഭിപ്രായപെട്ടു.
നിലമ്പൂരിലെ ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും കോടിയേരി വ്യക്തമാക്കി. ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവും മുന്നണിയില്‍ ഇല്ല വിവാദങ്ങളില്‍ പരസ്യപ്രതികാരങ്ങള്‍ ഒഴിവാക്കണം കാനത്തിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തുന്നുവെന്നും കോടിയേരി വ്യകതാമാക്കി.
ജിഷ്ണു കേസില്‍ സര്‍ക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നു വാര്‍ത്തസമ്മേളനത്തില്‍ കോടിയേരി പ്രതികരിച്ചു. ഡി ജി പി ഓഫീസ് സുരക്ഷ മേഖലയാക്കിയത് ആന്റണി സര്‍ക്കാരാണ് മാത്രമല്ല ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ല. പക്ഷെ മഹിജ ആക്ഷീപം ഉന്നയിച്ചപ്പോള്‍ അത് പരിശോധിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.
മൂന്നാറില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ തടയരുതെന്നാണ് പാര്‍ട്ടി നിലപാട്. കൈയേറ്റത്തിനു എതിരെ ശക്തമായ നടപടി സര്‍ക്കാര്‍ എടുത്തു. പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ വിവാദം ഒഴിവായേനെ എന്നാല്‍ സബ് കളക്ടര്‍ ഇത് മുന്‍കൂട്ടി പോലീസിനെ അറിയിച്ചിരുന്നില്ല എന്നും കോടിയേരി പ്രതികരിച്ചു.
Post Your Comments