ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നിലവിലുള്ള സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷം രാഷ്ട്രപതിയുടെ കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാസിര്‍ അഹമ്മദ് ഖാനെ 10,700 വോട്ടുകളുടെ ഭൂരിപക്ഷത്തിാണ് ഫാറൂഖ് അബ്ദുള്ള പരാജയപ്പെടുത്തിയത്.
Post Your Comments