NewsIndia

സ്ത്രീധനം നല്‍കുന്ന വിവാഹം ബഹിഷ്‌കരിക്കണം : നിതീഷ് കുമാര്‍

പാറ്റ്ന: സ്ത്രീധനം നല്‍കുന്ന വിവാഹം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിങ്ങള്‍ പങ്കെടുക്കാന്‍ പോകുന്ന വിവാഹത്തില്‍ സ്ത്രീധനം നല്‍കുന്നുണ്ടെന്ന് അറിയുകയാണെങ്കില്‍ ആ വിവാഹം ബഹിഷ്കരിക്കണമെന്നാണ് നിതീഷ് വ്യക്തമാക്കിയത്. നമ്മുടേതായ രീതിയില്‍ സ്ത്രീധന സമ്പ്രദായത്തെ ഇല്ലാതാക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. അംബേദ്‌കർ ദിനത്തിൽ സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.

ശൈശവ വിവാഹത്തിനെതിരായും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും പോഷകാഹാര കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ശൈശവ വിവാഹം പോലെ തന്നെ രാജ്യം നേരിടുന്ന പ്രശ്‌നമാണെന്നും നിതീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button