ലഖ്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യു.പി മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്. വിഷ്ട വ്യക്തിത്വങ്ങളുടെ ജന്മദിന വാര്‍ഷികത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. ഇത്തരം ദിവസങ്ങളില്‍ സ്‌കൂളുകള്‍ സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കണം. 126-ാം അംബേദ്ക്കര്‍ ജയന്തിയോട്
അനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യു.പി മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. വിശിഷ്ട വ്യക്തിത്വങ്ങളെക്കുറിച്ച് കുട്ടികള്‍ മനസിലാക്കാനും പഠിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments