Latest NewsIndiaTechnology

ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സഹായത്തിനെത്തുന്നു

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണം തടയാൻ സഹായവുമായി വാട്സ് ആപ്പ് എത്തുന്നു.  സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന സമിതിയുമായി സഹകരിക്കാമെന്നും, ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക മാര്‍ഗം കണ്ടെത്താനായി കോടതി നിയമിച്ച സമിതിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും വാട്സ്‌ആപ് സുപ്രീംകോടതിയില്‍ അറിയിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഈ മാസം 27ന് കൂടിക്കാഴ്ച്ച നടത്താനും തീരുമാനിച്ചു.

രണ്ടാഴ്ച്ചക്കകം കമ്പനിയുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തി സമിതിക്ക് മുന്നില്‍ സാങ്കേതിക വശങ്ങളെ കുറിച്ച്  വിശദീകരിക്കുമെന്ന് വാട്ട്സ്‌ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിനെയാണ് വാട്ട്സ്‌ആപ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കമ്പനിയുടെ സഹകരണം സംബന്ധിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ട് ഏപ്രില്‍ 11നാണ് സുപ്രീംകോടതി വാട്ട്സ്‌ആപ്പിന് നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button