കൊല്‍ക്കത്ത: കോടതിയലക്ഷ്യ നടപടികള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് വാറന്റ് അയച്ച സുപ്രിം കോടതി ബെഞ്ചിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കര്‍ണന്‍. തനിക്ക് വാറന്റ് അയച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും തന്റെ വസതിയില്‍ ഹാജരാകണമെന്ന് കര്‍ണന്‍ നിര്‍ദ്ദേശിച്ചു. ഏഴുപേരും ഈ മാസം 28 ന് ഹാജരാകണമെന്നാണ് കര്‍ണന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ലംഘിച്ചതിന് ഏഴുപേരും സ്വമേധയാ വിശദീകരണം നല്‍കണമെന്ന് കര്‍ണന്‍ പറഞ്ഞു. ഒരു ദലിതനായതിനാലാണ് താന്‍ വിവേചനം നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് കര്‍ണന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആ മാസം 28 ന് രാവിലെ 11.30 ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരും റോസ്‌ഡേല്‍ റസിഡന്‍സില്‍ ഹാജരായി വിശദീകരണം നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ലംഘിച്ചതിന് വിശദീകരണം നല്‍കണം.
Post Your Comments