Latest NewsNewsInternational

അമേരിക്കയുടെ ലക്ഷ്യം ഐഎസ് തീവ്രവാദികള്‍ അല്ല : വ്യോമാക്രമണത്തെ വിമര്‍ശിച്ച് ഹമീദ് കര്‍സായി

ന്യൂഡല്‍ഹി: അമേരിക്കയുടെ ലക്ഷ്യം അഫ്ഗാനിലെ ഐഎസ് തീവ്രവാദികളോ അവരോടുള്ള യുദ്ധമോ അല്ല മറിച്ച്‌ സ്വന്തം ആയുധപരീക്ഷണം ആണെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. അമേരിക്കയുടെ എംഒഎബി ആയുധം അഫ്ഗാനില്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് കര്‍സായിയുടെ വിമര്‍ശനം.

യുദ്ധമെന്ന പേരില്‍ അമേരിക്ക ആയുധപരീക്ഷണമാണ് നടത്തുന്നതെന്ന കര്‍സായി ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതിനെ ഭീകരതയ്ക്ക് എതിരേയുള്ള യുദ്ധമെന്ന വിളിക്കാനാകില്ല.

വിനാശകാരികളായ ഏറ്റവും പുതിയ ആയുധങ്ങള്‍ പരീക്ഷിക്കാന്‍ തങ്ങളുടെ രാജ്യത്തെ ദുരുപയോഗം ചെയ്യുക എന്നതിനപ്പുറത്ത് ഒന്നുമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്നില്‍ രണ്ടു ആയുധങ്ങളും അഫ്ഗാന് മേല്‍ പ്രയോഗിക്കുന്നതില്‍ നിന്നും അമേരിക്കയെ തടയുന്നതിന് അഫ്ഗാനെ സഹായിക്കാന്‍ ആരുമില്ല.

അതുകൊണ്ടു തന്നെ എല്ലാം തങ്ങളുടെ പുറത്താകുമെന്നും കര്‍സായി വിമര്‍ശിക്കുന്നു. 11 ടണ്‍ ടിഎന്‍ടിയ്ക്ക് സമാനമാണ് ഭാരമേറിയ ഈ ബോംബുകളുടെ സ്ഫോടനശേഷിയെന്ന് സൈന്യത്തിലെ വിദഗ്ദ്ധര്‍ തന്നെ പറയുന്നു.

ആക്രമണത്തിലെ മരണവും നാശനഷ്ടവും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്രമണത്തില്‍ പെന്‍റഗന്‍റെ പ്രതികരണം. വളരെ വിജയകരമായ ഒരു ലക്ഷ്യം എന്നായിരുന്നു ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button