ദുബായ്: 2030 ആകുമ്പോൾ 25% വാഹനങ്ങൾ എങ്കിലും ഡ്രൈവർ ഇല്ലാതെ ഓടിക്കാൻ ദുബായ് തയ്യാറെടുക്കുന്നുവെന്ന് റിപോർട്ടുകൾ. ഡ്രൈവറില്ല വാഹനം നിർമ്മിക്കാൻ ആർ.ടി.ഒയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും മെലോൺ യൂണിവേഴ്സിറ്റിയും യൂബർ കമ്പനിയുമായി സഹകരിക്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടക്കുന്ന സ്ഥലം സന്ദർശിച്ച ലൈസൻസിങ് ഏജൻസി സി.ഇ.ഒ 030 ആകുമ്പോൾ 25% വാഹനങ്ങൾ എങ്കിലും ഡ്രൈവർ ഇല്ലാതെ ഓടിക്കാൻ തയ്യാറെടുക്കുമെന്ന് അറിയിച്ചു. പുത്തൻ വികാസങ്ങളുടെ മുന്നോടി ആയിട്ടാണ് ഇത്തരം ഒരു പ്രൊജക്റ്റ്. സ്മാർട്ട് വെഹിക്കിൾസിന്റെ ഉന്നമനത്തിനു കൂടിയാണ് ഈ സന്ദർശനമെന്നും സി.ഇ.ഒ വ്യക്തമാക്കി.
കാർനെഗിയ മെലോൺ യൂണിവേഴ്സിറ്റിയുടെ പുത്തൻ ആപ്പുകളും സോഫ്റ്റ്വെയറും സ്മാർട്ട് വെഹിക്കിളിനായി കണ്ടു പിടിച്ചതിന്റെ ഒരു മികച്ച സേവനമായി അദ്ദേഹം അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
Post Your Comments