Latest NewsKeralaNews

കാനത്തിന് മറുപടിയായി സിപിഎമ്മിന്റെ ബോംബ് നാളെ പൊട്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം : പിണറായി സർക്കാരിനെ പരസ്യമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം നാളെ മറുപടി നല്‍കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ കണ്ണൂരില്‍ മറുപടി നല്‍കുമെന്നാണ്‌ പാര്‍ട്ടിവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ മറ്റു നേതാക്കളൊന്നും സിപിഐക്കെതിരെ പരസ്യപ്രതികരണം നടത്തരുതെന്നും നിര്‍ദേശമുണ്ട്.

പി.ജയരാജനും എം.എം.മണിയുമടക്കമുള്ള നേതാക്കള്‍ നേരത്തെ സിപിഐക്കെതിരെ കടുത്ത വിമര്‍ശനമുന്നിയിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ കാനം രാജേന്ദ്രന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ പരസ്യമായി വിമർശിച്ചത്. ജിഷ്ണുവിന്റെ അമ്മയോട് പോലീസ് സ്വീകരിച്ച സമീപനം, യു.എ.പി.എ.യുടെ ദുരുപയോഗം, നിലംബൂരില്‍ മാവോവാദികള്‍ ഏറ്റുമുട്ടലില്‍ മരിച്ച സംഭവം, മന്ത്രിസഭാ തീരുമാനങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കാണാം സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇത് കൂടാതെ മുന്‍ ഡി.ജി.പി. രമണ്‍ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം ചോദ്യംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button