Latest NewsNewsBusiness

സംസ്ഥാനത്ത് കളം മാറ്റി ചവിട്ടി ആയുര്‍വേദ വിപണി

കൊച്ചി: ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ മത്സരം. വന്‍തോതില്‍ ആയുര്‍വേദ മരുന്നുകളുല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ വിപണി പിടിക്കാനുള്ള തന്ത്രങ്ങളില്‍ പുതിയ സാമ്പത്തിക വര്‍ഷം കടുത്ത മത്സരത്തിലാണ്. ആയുര്‍വേദ ചികിത്സയ്ക്ക് കേള്‍വികേട്ട കേരളം തന്നെയാണ് വന്‍ ആയുര്‍വേദ മരുന്നുല്‍പ്പാദകരുടെ മുഖ്യ വിപണി. പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യം കാര്യമായി ബാധിക്കാത്തത് കേരളത്തിന്റെ സ്വന്തം ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കാണ്.
പാരമ്പര്യ രീതിയില്‍ തയ്യാര്‍ ചെയ്യുന്ന മരുന്നുകളും ഉല്‍പ്പന്നങ്ങളും വാങ്ങുന്നവര്‍ കേരള ഉല്‍പ്പന്നങ്ങള്‍തന്നെ ആശ്രയിക്കുന്നു. അതേസമയം ആയുര്‍വേദ ഉല്‍പന്നങ്ങളായ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വിപണിയായാണ് കേരളത്തെ ഉത്തരേന്ത്യന്‍ കമ്പനികള്‍ കാണുന്നത്. അവര്‍ക്ക് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റ് നേട്ടം കുറച്ചിട്ടുണ്ട്. ഹിമാലയ ആയുര്‍വേദ ഉല്‍പ്പന്ന കമ്പനി കേരള വിപണിയിലെ വലിയ വിഹിതം നേടിയിരുന്നു. ഇപ്പോള്‍ മത്സരം കനത്തതോടെ പുതിയ വിപണി തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button