കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിഷു ആഘോഷത്തിനും മദ്യഉപയോഗം ഗണ്യമായി കുറഞ്ഞു. ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടു വീണതോടെയാണ് മദ്യ ഉപയോഗം പ്രധാനമായും കുറഞ്ഞിരിക്കുന്നത്. കൂടാതെ മാഹിയില്‍ അവശേഷിക്കുന്ന മദ്യഷാപ്പുകള്‍ വിഷുവിന് ഒരുദിവസം മുമ്പെ അടച്ചിട്ടതും മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മാഹിയിലെ ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടുവീണതോടെ കൂട്ടത്തോടെ നാട്ടിന്‍പുറത്തെ മദ്യഷാപ്പുകളിലേക്ക് മദ്യപര്‍ ഒഴുകുന്നത് തടയാനും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്തുമാണ് പുതുച്ചേരി സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കുടിയുടെ അളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് മദ്യപര്‍. വിരമിച്ച സൈനികര്‍ക്കു ലഭിക്കുന്ന മദ്യത്തിന്റെ ക്വാട്ട പുറത്ത് മറിച്ചു വില്ക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. ഇത്തരം മദ്യങ്ങള്‍ക്ക് സാഹചര്യം കണക്കിലെടുത്ത് അമിത വില ഈടാക്കുകയാണെന്നും ആരോപണമുണ്ട്.
വിഷുവിന് മദ്യക്കച്ചവടം കുറഞ്ഞതോടെ വലിയ നഷ്ടവും പൊതുഖജനാവിനുണ്ടാവും. സാധാരണ ദിവസങ്ങളില്‍ ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ മാത്രം 15 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്നാണ് കണക്ക്. ആഘോഷ ദിവസങ്ങളില്‍ മിക്ക ഔട്ട്‌ലെറ്റുകളിലും റിക്കാര്‍ഡ് വില്പനയാണ് നടക്കാറുള്ളത്. സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടാക്കുമെങ്കിലും വിഷുവിനുപോലും മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞ കോടതിവിധി മദ്യ വര്‍ജ്ജന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് മദ്യ വിരുദ്ധ സമിതികള്‍ വിലയിരുത്തന്നത്.
Post Your Comments