ഹൈദരാബാദ്: ” അമ്മേ, എനിക്ക് മാപ്പ് തരൂ ” എന്ന് അവസാനമായി സെല്‍ഫി വീഡിയോയില്‍ അറിയിച്ചു യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാരോപിച്ചുകൊണ്ടുള്ള സെൽഫി വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയശേഷമാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യ ചെയ്തത്.
ജനുവരിയിലാണ് യുവതിയും ഇർഫാനുമായുള്ള വിവാഹം. എന്നാൽ കഴിഞ്ഞ ദിവസം തിരികെ വീട്ടിലെത്തിയ യുവതി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതായി പറഞ്ഞു. വിവാഹബന്ധം തകർന്നതിൽ നിരാശയായിരുന്ന യുവതി ചൊവ്വാഴ്ച വീട്ടിലെ ബാത്ത്റൂമിൽ ജീവനൊടുക്കുകയായിരുന്നു.
ജീവനൊടുക്കുന്നതിനുമുന്പ് നേരിട്ട പീഡനങ്ങൾ വിവരിച്ചുകൊണ്ട് യുവതി മൊബൈൽ ഫോണിൽ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പകർത്തിയിരുന്നു. ഇത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments