പത്തനംതിട്ട: ബാങ്കുകളുടെ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ. ഇതിനായുള്ള പരിഷ്‌കാരങ്ങൾ നടന്നുവരികയാണെന്നും അടുത്ത ഘട്ടമാകുന്നതോടെ സർവീസ് ചാർജുകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീം ആപ്പ് ഉപയോഗിക്കുന്നവർക്ക് അധിക തുകകൾ ഒന്നും നൽകേണ്ടതില്ലെന്നും മഹേഷ് ശർമ്മ കൂട്ടിച്ചേർത്തു.
ശബരിമലയെ ദേശീയതീര്‍ഥാടന കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താൽ അടുത്ത നടപടികൾ ആലോചിക്കാം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആരോഗ്യസൗഖ്യനയത്തിന്റെ ഗുണഭോക്താക്കൾ കേരളമാണെന്നും ആയൂര്‍വ്വേദത്തിന്റെ സാധ്യതകള്‍ കേരളത്തിന് ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
Post Your Comments