ന്യൂഡല്‍ഹി: രാത്രിയില്‍ ബഹിരാകാശത്തുനിന്ന് ഇന്ത്യ തിളങ്ങുന്ന കഴ്ചകള്‍ പുറത്ത്. നാസയാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ ആഗോള മാപ്പ് പുറത്തു
വിട്ടത്. എന്നാല്‍ ഈ ചിത്രം നാസ 2016 തന്നെ പകര്‍ത്തിയിരുന്നു. ഇപ്പോഴാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
മിന്നിത്തിളങ്ങുന്ന ഇന്ത്യയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനുമുന്‍പ് 2012ലാണ് നാസ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്കായി സാറ്റ്‌ലൈറ്റുകള്‍ ദിവസേന ഇത്തരം ചിത്രങ്ങല്‍ പകര്‍ത്താറുണ്ട്. ഇന്ത്യന്‍ ജനസംഖ്യയിലെയും നഗരങ്ങളുടെയും വളര്‍ച്ച ചിത്രങ്ങളില്‍ വ്യക്തമാണ്.
Post Your Comments