തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ലെന്നാണ് മഹിജ പറഞ്ഞത്. ഇക്കാരണത്താല്‍ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു.
തിരുവനന്തപുരത്തെ സമരത്തിന് ശേഷം മഹിജയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. ഡിജിപി ഓഫീസിന് മുന്നിലെ സമരത്തില്‍ ഗൂഡാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ മഹിജക്കും ബന്ധുക്കള്‍ക്കും അതൃപ്തിയുണ്ട്. സഹോദരന്‍ ശ്രീജിത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാട് മഹിജ തള്ളി.
ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ല. കാണുന്നുണ്ടെങ്കില്‍ ശ്രീജിത്തും ഒപ്പമുണ്ടാകുമെന്ന് മഹിജ പറയുന്നു. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്ന സൂചനയാണ് മഹിജ നല്‍കുന്നത്.
Post Your Comments