Latest NewsNewsIndia

യു.പിയിൽ സമയത്തിനെത്താത്ത ഉദ്യോഗസ്ഥർക്കും പിടിവീഴുന്നു

ലക്നൗ: ഉത്തർപ്രദേശിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സമയത്തിനെത്താത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാൻ മന്ത്രിയുടെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ നിര്‍ദേശപ്രകാരം കൃഷിമന്ത്രി സൂര്യപ്രതാപ് ഷാഹി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. തിങ്കഴാള്ച രാവിലെ 10 മണിക്ക് പരിശോധനയ്‌ക്കെതിയ സൂര്യപ്രതാപ് ഷാഹി കണ്ടത് മൂന്നിലൊന്ന് കസേരകളും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ഒരു ദിവസത്തെ ശമ്പളം വെട്ടികുറയ്ക്കാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

അതേസമയം തന്നെ ന്യൂനപക്ഷ – വഖഫ് കാര്യമന്ത്രി മൊഹ്സീന്‍ റാസയും ബന്ധപ്പെട്ട ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. അവിടെയും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മാത്രമല്ല എ.സിയും ഫാനും ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് മുഖ്യന്റെ നിര്‍ദ്ദേശം. 18 മുതല്‍ 20 മണിക്കൂര്‍ വരെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യണമെന്ന് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button